ചില്ലി പെറോട്ട

Spread The Taste
Serves
2
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1554
Likes :

Preparation Method

ദോശ പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക.
 അതിലേക്കു  പെറോട്ട  ഇട്ടു ചെറുതീയിൽ എല്ലാ വശവും  നന്നായി  മൊരിച്ച എടുക്കുക.
 ഇത് തണുക്കും വയ്ക്കുക.
 ശേഷം പെറോട്ട  ചെറുകഷണമാക്കി മുറിച്ചെടുക്കുക.
 ഉള്ളി അരിഞ്ഞു വയ്ക്കുക.
ക്യാപ്‌സികം   കുരു കളഞ്ഞു കീറി എടുക്കുക.
വെളുത്തുള്ളി  തൊലി കളഞ്ഞു  ചതക്കുക.
പച്ചമുളക് പിളർക്കുക
കാരറ്റ് , ഉള്ളി ചെടി ,വലിയ ഉള്ളി  ഇഞ്ചി  എന്നിവ അരിഞ്ഞു വയ്ക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ   ചൂടാക്കുക.
അതിലേക്കു വെളുത്തുള്ളി ചേർത്ത് ഗോൾഡൻ ബ്രൗൺ നിറംആകുന്നവരെ  വറുക്കുക.
ഇഞ്ചിയും ,ഉള്ളിയും ചേർക്കുക.
 ക്യാപ്‌സികം ചേർക്കുക.

ഇതിലേക്ക്  മുളക് പൊടി ,ഗരം മസാല പൊടി , സാമ്പാർ പൊടി ,എന്നിവ ചേർത്ത് നന്നായി ഇളക്കുക.
 ചില്ലി സോസും ഉപ്പും ചേർക്കുക.
 ചെറുതീയിൽ ആക്കി അതിലേക്കു പെറോട്ട  ഇട്ടു കൊടുത്തു  എല്ലാം കൂടി കലരുന്നവരെ വറുക്കുക.
 തീ കൂട്ടി മല്ലിയില, അരിഞ്ഞു വച്ച ക്യാരറ്റ്  ഉള്ളി ചെടി എന്നിവ കൂടി ചേർത്ത് വറുക്കുക.
 ചൂടോടെ വിളമ്പുക.

Engineered By ZITIMA