Preparation Time: 15 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 4654 Likes :
Ingredients
മുങ് ദാൽ 100 ഗ്രാംസ് പച്ചരി 200 ഗ്രാംസ് പനം ചക്കര 400 ഗ്രാംസ് ഏലക്ക പൊടി 1 ടീസ്പൂൺ തേങ്ങ ചിരകിയത് 5 ടേബിൾ സ്പൂൺ നെയ്യ് 50 മില്ലി അണ്ടിപ്പരിപ്പ് 20
Preparation Method
മുങ് പരിപ്പ് വറുത്തു പൊടിച്ചു മാറ്റി വയ്ക്കുക. അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞു വയ്ക്കുക. നെയ്യിൽ അണ്ടിപ്പരിപ്പ് വറുത്തു വയ്ക്കുക. പനം ചക്കര പൊടിച്ചു എടുക്കുക. ഒരു പാനിൽ 600 മില്ലി വെള്ളം തിളപ്പിക്കുക. അതിലേക്കു പച്ചരിയും ,മുങ് പരിപ്പും ചേർക്കുക. പച്ചരിയും , മുങ് പരിപ്പും പാകമാകുമ്പോൾ അതിലേക്കു പനം ചക്കര ചേർത്ത് കൊടുക്കുക. വറുത്തു വച്ച അണ്ടിപ്പരിപ്പ് , ഏലക്ക പൊടി , തേങ്ങ ചിരകിയത്, നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. തീ അണച്ച് ചൂടോടെ വിളമ്പുക.