Preparation Time: 3 മണിക്കൂർ Cooking Time: 20 മിനിറ്റ്
Hits : 2482 Likes :
Ingredients
പകുതി വെന്ത അരി 200ഗ്രാംസ് കരിപ്പട്ടി, അല്ലെങ്കിൽ പനം ചക്കര 100 ഗ്രാംസ് ഏലക്ക പൊടി അര ടീസ്പൂൺ പഴം 2 ഉണക്കിയ ഇഞ്ചി പൊടി 1 ടീസ്പൂൺ സോഡാ പൊടി 3 നുള്ള് നെയ്യ് അര കപ്പ്
Preparation Method
അരി കുതിർത്തു വെള്ളം കളഞ്ഞു പൊടിച്ചു എടുക്കുക. പനം ചക്കര പൊടിച്ചു മറ്റിന് വയ്ക്കുക. അര കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്കു പനം ചക്കര പൊടി ,ചേർത്ത് വേവിച്ചു ലായനി ആക്കി അടുക്കുക. പഴം ഉടച്ചു എടുക്കുക. ഉണക്കിയ ഇഞ്ചി പൊടി,സോഡാ പൊടി ,ഏലക്കാപ്പൊടി ,ഉടച്ച പഴം എന്നിവ യോജിപ്പിക്കുക. അതിലേക്കു അരിപ്പൊടി ചേർത്ത് രണ്ടു മണിക്കൂർ വയ്ക്കുക. പണിയാരം പാൻ ചൂടാക്കുക. ഒരു ടീസ്പൂൺ നെയ് ഓരോ തട്ടില്, ഒഴിക്കുക. ഇതിലേക്ക് മാവു ഒഴിച്ചു കൊടുക്കുക. മാവിന്റെ എല്ലാ വശത്തും നെയ്യ് വിതറി കൊടുക്കുക. ബ്രൗൺ നിറം ആകുമ്പോൾ തിരിച്ചിട്ടു ബ്രൗൺ നിറം ആക്കുക. തീ അണക്കുക. ചൂടോടെ വിളമ്പുക.