Preparation Time: 20 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 1771 Likes :
Ingredients
അരി അട 150 ഗ്രാംസ് ശർക്കര 500 ഗ്രാംസ് കട്ടിയുള്ള തേങ്ങ പാൽ 500മില്ലി അണ്ടിപ്പരിപ്പ് 50 ഗ്രാംസ് ഏലക്ക പൊടി 1 ടീസ്പൂൺ തേങ്ങ കഷ്ണമാക്കിയത് 5 ടേബിൾ സ്പൂൺ നെയ്യ് 50 മില്ലി
Preparation Method
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിലേക്കു അട അരമണികൂറോ ,ഒരു മണിക്കൂറോ കുതിർക്കുക. വെളളം നന്നായി കളയുക . അട പച്ച വെള്ളത്തിൽ ഇട്ടു അരിപ്പ കൊണ്ട് അരിച്ചു എടുക്കുക. ഒരു പാനിൽ മൂന്ന് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക. അതിലേക്കു അട ചേർത്ത് വറുത്ത മാറ്റിവയ്ക്കുക. ഒരു കപ്പ് വെള്ളത്തിൽ ശർക്കര ചേർത്ത് അലിയിക്കാൻ വയ്ക്കുക. ശർക്കര അലിയിച്ചത് ഒരു പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. ചെറുതീയാകുക. അതിലേക്കു തയ്യാറാക്കിയ അട ചേർത്ത് വേവിച്ചു കുറുക്കുക. തേങ്ങാ പാൽ ചേർക്കുക. ഇത് പാകമായി കുറുകി വരുമ്പോൾ തീ അണക്കുക. ഇതിലേക്ക് വാര്ത്ത അണ്ടിപ്പരിപ് , ഉണക്കമുന്തിരി ,ഏലക്കാപ്പൊടി ,തേങ്ങ കഷ്ണം എന്നിവ ചേർക്കുക. നന്നായി ഇളകി വിളമ്പുക.