Preparation Time: 15 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1277 Likes :
Ingredients
റവ 4കപ്പ് നെയ്യ് 1കപ്പ് കടുക് 2 ടീസ്പൂൺ ഉഴുന്ന് പരിപ്പ് 1ടീസ്പൂൺ പച്ചമുളക് 4 അണ്ടിപ്പരിപ്പ് 10 തൈര് 2കപ്പ് കറിവേപ്പില 1ഇതൾ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ ആവശ്യത്തിന്
Preparation Method
ഒരു പാനിൽ നെയ്യ് ചൂടാക്കുക,ചൂടാകുമ്പോൾ റവ ചേർത്ത് വറുത്തു മാറ്റി വയ്ക്കുക. അണ്ടിപരിപ്പ് കഷ്ണമാക്കിയത് നെയ്യിൽ ഇട്ടു വറുത്തു കോരുക. ഇഞ്ചി അരിയുക. പച്ചമുളക വട്ടത്തിൽ അരിഞ്ഞത്. ഒരു സ്‌പൂൺ നെയ്യ് ചൂടാക്കുക. കടുക് ,ഉഴുന്ന് പരിപ്പ് ,കറിവേപ്പില ,ഇഞ്ചി എന്നിവ ചേർത്ത് ഇളക്കുക. വറുത്ത മസാലകൾ,വറുത്ത റവ ,ഉപ്പ്, അണ്ടിപ്പരിപ്പ് ,തൈര് എന്നിവ ചേർക്കുക. പാത്രത്തിൽ ഇദയം നല്ലെണ്ണ പുരട്ടി വയ്ക്കുക. ഇഡലി തട്ടിൽ മാവ് ഒഴിച്ച് വേവിക്കുക. ചൂടോടെ വിളമ്പുക.