Preparation Time: 2 മണിക്കൂർ 30 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 927 Likes :
Ingredients
പൊട്ടുകടല 500 ഗ്രാംസ് വലിയ ഉളി 7 വെളുത്തുളളി 6 അല്ലി തക്കാളി 400 ഗ്രാം ചുവന്ന മുളക് 5 പച്ച മുളക് 6 മഞ്ഞൾ പൊടി 1 ടീസ്പൂൺ മല്ലിയില 1 ടേബിൾ സ്പൂൺ ഇഞ്ചി 1 ഇഞ്ച് പെരും ജീരകം 1ടീസ്പൂൺ ഏലയ്ക്ക 3 കറുവപ്പട്ട1 1 ഗ്രാമ്പു 3 വറുത്ത പൊട്ടു കടല 1 ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500 മില്ലി
Preparation Method
പൊട്ടുകടല രണ്ടു മണിക്കൂർ കുതിർത്തു വയ്ക്കുക. ഉപ്പു ചേർത്തു പരുപര അരച്ച് എടുക്കുക. ചെറിയ ബോൾ ആക്കി ഇദയം നല്ലെണ്ണ യിൽ വറുത്തു മാറ്റി വയ്ക്കുക. പൊട്ടു കടല വറുക്കുക. ഉള്ളി , ഇഞ്ചി , നാലു അല്ലി വെളുത്തുള്ളി ,ചുവന്ന മുളക് , പച്ച മുളക് , കറുവപ്പട്ട ,പെരും ജീരകം , ഗ്രാമ്പു , വറുത്ത പൊട്ടുകടല എന്നിവ അരച്ച് പേസ്റ്റ് ആക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചു തക്കാളി ചേർത്ത് 5 -10 മിനിറ്റ് ഇട്ടതിനു ശേഷം തൊലി കളഞ്ഞു കുഴമ്പു രൂപത്തിൽ ആക്കി എടുക്കുക. ഉള്ളി നീളത്തിൽ അരിയുക, വെളുത്തുള്ളി തൊലികളഞ്ഞു മാറ്റി വയ്ക്കുക. വേറൊരു പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക. ഉള്ളിയും , വെളുത്തുള്ളിയും ചേർത്ത് വറുക്കുക. അതിലേക്കു അരച്ച അരപ്പ് ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക. അതിലേക്കു തക്കാളി ഉടച്ചത് ചേർക്കുക. 600മില്ലി വെള്ളം , ഉപ്പ് ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് കൊടുക്കുക. തിളക്ക തുടങ്ങുമ്പോൾ തയ്യാറാക്കിയ വട ചേർത്ത് കറി കുറുകി വരുന്നവരെ വേവിക്കുക. മല്ലിയിൽ വിതറി ചൂടോടെ വിളമ്പുക.