Preparation Time: 20 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 1555 Likes :
Ingredients
ചക്കക്കുരു 250ഗ്രാംസ് പഞ്ചസാര 125 ഗ്രാംസ് പാൽ 150മില്ലി ഏലക്ക പൊടി അര ടീസ്പൂൺ അണ്ടിപ്പരിപ്പ് 10 ഉണക്കമുന്തിരി 1 ടേബിൾ സ്പൂൺ നെയ്യ് 100 ഗ്രാംസ്
Preparation Method
ചക്കക്കുരു വേവിച്ചു തൊലി കളഞ്ഞു എടുക്കുക. ചക്കക്കുരു പാല് ചേർത്ത് അരച്ച് പേസ്റ്റ് ആക്കുക. ഒരു പാനിൽ പാൽ ഒഴിച്ച് അതിലേക്കു പഞ്ചസാര ചേർത്ത് തിളപ്പിക്കുക.തിളച്ചു കുറുകിവരുമ്പോൾ അതിലേക്കു ചക്കക്കുരു അരച്ചത് കൂടി ചേർത്ത് നന്നായി ഇളകി കൊടുക്കുക. നെയും കൂടി ചേർത്ത് നന്നായി തുടരെ ഇളക്കി കൊടുക്കുക. ഹൽവ പാത്രത്തിന്റെ വശങ്ങളിൽ നിന്നും അടർന്നു മാറുമ്പോൾ അതിലേക്കു ഏലക്ക പൊടി , അണ്ടിപ്പരിപ്പ് , ഉണക്കമുന്തിരി എന്നിവ ചേർക്കുക. നെയ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക. മുറിച്ചെടുത്തു വിളമ്പുക.