കേരള മീൻ കറി

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 3640
Likes :

Preparation Method

 നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള മീൻ  500 ഗ്രാംഎടുക്കുക .

സവാള നേര്മയായി നീളത്തിൽ അരിയുക.
വെളുത്തുള്ളി തൊലി കളഞ്ഞു  നീളത്തിൽ അരിയുക .
തക്കാളി ,ചുവന്നുള്ളി ,ജീരകം ,മഞ്ഞൾപൊടി ,മുളകുപൊടി , രണ്ടു ടേബിൾ സ്പൂൺ തേങ്ങ തിരുമ്മിയതും ചേർത്ത് നന്നായി അരച്ചെടുക്കുക .
പുളി കുതിർത്തു നീര് എടുക്കുക .
ബാക്കിയുള്ള തേങ്ങയുടെയും സത്തെടുക്കുക .
തീപ്പെട്ടി കൊള്ളിയുടെനീളത്തിൽ ഇഞ്ചി അരിഞ്ഞെടുക്കുക .
കട്ടിയുള്ള ഒരു പാത്രത്തിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക , എണ്ണചൂടാകുമ്പോൾ അതിലേക്കു ഇഞ്ചി ,വെളുത്തുള്ളി , ഉള്ളി ,കറിവേപ്പില എന്നിവ ഇട്ടു വറുത്തെടുക്കുക .
ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന മസാലയും ആവശ്യത്തിന് ചൂടുവെള്ളവും ഉപ്പും ചേർക്കുക .
ശേഷം പുളിവെള്ളവും തേങ്ങാപ്പാലും ചേർക്കുക .
ഇവ നന്നായി തിളപ്പിക്കുക .
കറികുറുകി വരുമ്പോൾ മീനും കൂടി ചേർത്ത് വേവിയ്ക്കുക .
ശേഷം തീ അണച്ച് വിളമ്പാം .

Choose Your Favorite Kerala Recipes

Engineered By ZITIMA