Preparation Time: 20 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 808 Likes :
Ingredients
ഉരുളന്കിഴങ് 500 ഗ്രാംസ് പനീർ കഷ്ണമാക്കിയത് 1കപ്പ് ഗോതമ്പു പൊടി 2കപ്പ് മല്ലിപൊടി 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ മല്ലിയില 1 ടേബിൾ സ്പൂൺ ചാട് മസാല പൊടി 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് നെയ്യ് 100മില്ലി ഇദയം നല്ലെണ്ണ 2ടേബിൾ സ്പൂൺ
Preparation Method
ഗോതമ്പു പൊടി ,ഉപ്പ്,ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചു എടുക്കുക, ഉരുളൻ കിഴങ്ങു വേവിച്ചു തൊലി കളഞ്ഞു പൊടിച്ചു ഉപ്പ് ചേർത്ത് വയ്ക്കുക. ഒരു പാനിൽ രണ്ടു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക . ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , മല്ലിപൊടി , ചാട് മസാല ,പനീർ മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കുക. തീ അണക്കുക. തണുക്കാൻ വയ്ക്കുക. തയ്യാറാക്കിയ മാവ് ചെറിയ ഉരുളകൾ ആക്കി വട്ടത്തിൽ പരത്തി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പനീർ മിശ്രിതം ചേർത്ത് അടച്ചു വയ്ക്കുക. തട്ടി പരത്തുക. ഒരു പാൻ ചൂടാക്കുക,അതിലേക്കു പെറോട്ട ഇട്ടു നെയ് വിതറി കൊടുക്കുക. ചെറുതീയിൽ പെറോട്ട എല്ലാ വശവും ബ്രൗൺ നിറത്തിൽ ഫ്രൈ ചെയ്യുക. തീ അണച്ച് വിളമ്പുക.