Preparation Time: 40 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 6558 Likes :
Ingredients
മൈദാ 2 കപ്പ് ചിക്കൻ ചെറുകഷണമാക്കിയത് 250 ഗ്രാംസ് വലിയ ഉള്ളി 1 തക്കാളി 1 ഇഞ്ചി 1 ഇഞ്ച് ഗ്രാമ്പു 2 വെളുത്തുള്ളി 3അല്ലി മല്ലിപൊടി 1 ടീസ്പൂൺ പെരും ജീരകം അര ടീസ്പൂൺ മുട്ട 1 പച്ചമുളക് 1 കറിവേപ്പില 1ഇതൾ മല്ലിയില 1ടേബിൾ സ്പൂൺ ജീരകം 2 നുള്ള് ഉലുവ അര ടീസ്പൂൺ മുളക് പൊടി അര ടീസ്പൂൺ ഗരം മസാല പൊടി 2 നുള്ള് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 5 ടേബിൾ സ്പൂൺ
Preparation Method
ഒരു വലിയ പാത്രത്തിൽ മൈദാ ,ഉപ്പ്, ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ .വെള്ളം എന്നിവ ചേർത്ത് മൃദുവായി കുഴച്ചു എടുക്കുക. 10 മിനിറ്റ് കുഴക്കുക. 30മിനിറ്റ് മാറ്റിവയ്ക്കുക. മുട്ട അടിച്ചു എടുക്കുക. ഉള്ളി , പച്ചമുളക് ,ഇഞ്ചി വെളുത്തുള്ളി എന്നിവ അരിഞ്ഞു ,മാറ്റി വയ്ക്കുക. തക്കാളി അരിയുക. ഒരു പാനിൽ രണ്ടു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു ജീരകം ,പെരും ജീരകം, ഗ്രാമ്പു , കറിവപ്പില ,പച്ചമുളക് ,ഉള്ളി ,ഇഞ്ചി , വെളുത്തുള്ളി, എന്നിവ ഇട്ടു ഗോൾഡൻ ബ്രൗൺ നിറം ആകുന്നവരെ വറുക്കുക. അതിലേക്കു തക്കാളി ,ചിക്കൻ കഷ്ണം , മഞ്ഞൾ പൊടി, മുളക് പൊടി , മല്ലിപൊടി , ഗരംമസാല പൊടി , എന്നിവ ഇട്ടു റാഡിഷ് ബ്രൗൺ നിറം ആകുന്നവരെ വറുക്കുക. മുട്ട അടിച്ചു വച്ചതു ചേർത്ത് നന്നായി ഇളക്കുക. കുഴച്ച മാവു 8തുല്യ ഭാഗങ്ങൾ ആക്കുക. മൈദാ മാവ് വിതറി ചപ്പാത്തി പാലകയിൽ പരത്തി എടുക്കുക. സമചതുരത്തിൽ റോൾ ആകുക, അതിലേക്കു തയ്യാറാക്കിയ ചിക്കൻ കഷ്ണം മാവിലേക്കു വച്ച് എല്ലാം വശവും സമചതുരത്തിൽ ആക്കി മാറ്റുക. വീണ്ടും മൈദാ മാവ് വിതറി പരത്തിയ പെറോട്ട വീണ്ടും പരത്തുക. ദോശ പാൻ ചൂടാക്കുക. ഇതിലേക്ക് ഉരുട്ടിയ പെറോട്ട വയ്ക്കുക. എല്ലാ വശത്തും ഇദയം നല്ലെണ്ണ പുരട്ടുക. ബ്രൗൺ നിറം ആകുമ്പോൾ തിരിച്ചിട്ടു ഗോൾഡൻ ബ്രൗൺ നിറം ആകുന്നവരെ വേവിക്കുക.