Preparation Time: 15 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 1075 Likes :
Ingredients
സുണ്ടക്കായ് 250 ഗ്രാംസ് പുളി ഒരു നാരങ്ങാ വലുപ്പത്തിൽ മുളക് പൊടി 2ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ കൊച്ചുള്ളി 15 ജീരകം 4 ടീസ്പൂൺ കടുക് 1ടീസ്പൂൺ ഉലുവ അര ടീസ്പൂൺ കറിവേപ്പില 1ഇതൾ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3ടേബിൾ സ്പൂൺ
Preparation Method
സുന്ദയ്ക്കായി കഴുകി ചതച്ചു എടുക്കുക. പുളി കുതിർത്തു പിഴിഞ്ഞ് നീര് എടുക്കുക. ഉള്ളി ജീരകം എന്നിവ പരുപര അരച്ചെടുക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു കടുക് ,ഉലുവ ,കറിവേപ്പില , സുന്ദയ്ക്കായി എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് വറുക്കുക. അതിലേക്കു അരച്ച് വച്ച മസാല ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പുളി നീര് ,മുളക് പൊടി , മഞ്ഞൾ പൊടി , ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. സുന്ദയ്ക്കായി കറി വെന്തു കുറുകിവരുമ്പോൾ തീ അണച്ച് ചൂടോടെ ഉപയോഗിക്കുക.