Preparation Time: ഒരു മണിക്കൂർ 40 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 6270 Likes :
Ingredients
പച്ചരി ഗ്രാംസ് 200ഗ്രാംസ് പകുതി വേവിച്ച അരി 200 ഗ്രാംസ് ഉഴുന്ന് പരിപ്പ് 4 ടേബിൾസ്പൂൺ ഉലുവ 2 ടീസ്പൂൺ തൈര് അല്ലെങ്കിൽ ബട്ടർ മിൽക്ക് 1ടീസ്പൂൺ സോഡാ പൊടി 1ടീസ്പൂൺ തേങ്ങ 1 ഉപ്പ് ആവശ്യത്തിന്
Preparation Method
പച്ചരി ,പകുതി വേവിച്ച അരിയും ,ഉഴുന്ന് പരിപ്പ് ,ഉലുവ എന്നിവ കുതിർത്തു ആട്ടിയെടുക്കുക. തൈരും ഉപ്പു കൂടി യോജിപ്പിക്കുക. പുളിക്കാനായി രാത്രിയിൽ അടച്ചു വയ്ക്കുക. തേങ്ങ ചിരകി തേങ്ങ പാൽ പിഴിഞ്ഞ് എടുക്കുക. സോഡാ പൊടി , ആവശ്യത്തിന് തേങ്ങ പാൽ ,വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മാവു കുഴമ്പ് രൂപത്തിൽ ആക്കുക. അഞ്ചു ടേബിൾ സ്പൂൺ അരിപ്പൊടി വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുക. അരിപൊടി കുഴമ്പു രൂപത്തിൽ ആയി വരുമ്പോൾ ,തീ അണക്കുക. ഇത് തണുക്കാൻ വയ്ക്കുക. അപ്പം പാൻ ചൂടാക്കുക, ഒരു കുഴിഞ്ഞ തവി കൊണ്ട് മാവു കോരി പാനിന്റെ മധ്യ ഭാഗത്തു ഒഴിക്കുക. ശേഷം പാൻ അടച്ചു വേവിക്കുക. അപ്പം പാകമായി കഴിഞ്ഞാൽ തേങ്ങ പാൽ കൂടി വിളമ്പുക.