Preparation Time: 20 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 10522 Likes :
Ingredients
പനീർ 250ഗ്രാംസ്
വലിയ ഉള്ളി4
ഇഞ്ചി 1ഇഞ്ച്
വെളുത്തുള്ളി 6അല്ലി
പാല് 100മില്ലി
ജീരകം1ടീസ്പൂൺ
അണ്ടിപ്പരിപ്പ് 8
പച്ചമുളക്1
മുളക് പൊടി1 ടീസ്പൂൺ
കസൂരി മേതി 2ടീസ്പൂൺ
തക്കാളി 250ഗ്രാംസ്
ഗരംമസാല പൊടി 3നുള്ള്
ക്യാപ്‌സികം 1
ഉപ്പ് ആവശ്യത്തിന്
ബട്ടർ ൫ ടേബിൾ സ്പൂൺ
Preparation Method
പനീർ കഷ്ണമാക്കി വയ്ക്കുക. ഉള്ളി ,ഇഞ്ചി ,വെളുത്തുള്ളി എന്നിവ പേസ്റ്റ് ആകുക. അണ്ടിപ്പരിപ്പ് പേസ്റ്റ് ആക്കുക. ജീരകം വറുത്തു പൊടിച്ചു വയ്ക്കുക. പച്ചമുളക് പിളർക്കുക. ക്യാപ്‌സികം കുരു കളഞ്ഞു ട്രൈ ആംഗിൾ രൂപത്തിൽ ആകുക. ഉള്ളി അരിഞ്ഞു മാറ്റി വയ്ക്കുക. തക്കളായി അരച്ച് വയ്ക്കുക. ഒരു പാനിൽ ടു ടേബിൾ സ്പൂൺ നെയ് ചൂടാക്കി അത് ഉരുകി വരുമ്പോൾ ഉള്ളി അരച്ചതും ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക. മുളക് പൊടി ചേർക്കുക അണ്ടിപ്പരിപ്പ് അരച്ചത് ചേർത്ത് കുറേശ്ശേ പാൽ ചേർത്ത് വയ്ക്കുക. മുന്ന് മിനിറ്റ് വറുക്കുക. തക്കാളി , ജീരകപ്പൊടി. ഗരം മസാല .ചുവന്ന കളർ പൊടി , ഉപ്പു എന്നിവ ചേർക്കുക. അഞ്ചു മിനിറ്റ് വേവിക്കുക. 200മില്ലി വെള്ളം ചേർത്ത് മൂന്നു മിനിറ്റ് തിളപ്പിക്കുക. കസൂരി മേതി ചേർത്ത് ഇളക്കി കൊടുക്കുക. നെയ്യ് ചൂടാക്കുക, ഉള്ളി , പച്ചമുളക്, കാപ്സികം പനീർ എന്നിവ ചേർക്കുക. മസാല കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. തീ അണച്ച് ചൂടോടെ വിളമ്പുക.