Preparation Time: 15 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 994 Likes :
Ingredients
പനീർ കാരറ്റ് ബീൻസ് ഫ്രഷ് പീസ് മധുരം ചേർക്കാത്ത ഖോവ അര കപ്പ്
ഉള്ളി 3 തക്കാളി 3 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടീസ്പൂൺ ജാതിക്ക പൊടി 2നുള്ള് തൈര് 1കപ്പ് ഗരം മസാല പൊടി അര ടീസ്പൂൺ മുളക് പൊടി 1ടീസ്പൂൺ മല്ലിയില 1ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 300മില്ലി
Preparation Method
വിരൽ കൊണ്ട് പനീർ പൊടിക്കുക. തക്കാളി തൊലി കളയാൻ 5 മിനിറ്റ വെള്ളത്തിൽ ഇടുക. തൊലി കളഞ്ഞു തക്കാളി കുഴമ്പു രൂപത്തിൽ ആകുക . ക്യാരറ്റ് ,ബീൻസ് അരിഞ്ഞു വയ്ക്കുക. പച്ചക്കറി അവികയറ്റി വേവിക്കുക . ഉള്ളി അരിഞ്ഞു എടുക്കുക . ഖോവ ,ഉപ്പ് , വേവിച്ച പച്ചക്കറികൾ എന്നിവ തമ്മിൽ യോജിപ്പിക്കുക . പൊടിച്ചു വച്ച പനീർ ചെറിയ ബോളുകൾ ആക്കി മാറ്റുക . തയ്യാറാക്കിയ ഉരുളയിൽ കുഴി ഉണ്ടാക്കി അതിലേക്കു കോവ മിശ്രിതം നിറച്ചു എല്ലാം വശവും അടച്ചു ബോൾ ആക്കി എടുക്കുക
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക , നന്നായി ചൂടാകുമ്പോൾ പനീർ ബോളുകൾ അതിലേക്കിട്ടു ഗോൾഡൻ ബ്രൗൺ നിര, ആകുന്നവരെ വറുക്കുക . വേറൊരു പാനിൽ 2ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് ഉള്ളി എന്നിവ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. തക്കാളി കുഴമ്പു രൂപത്തിലാക്കിയത് ,ജാതിക്ക പൊടി , ഗരം മസാല പൊടി ,മുളക് പൊടി , ഉപ്പ് തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കറീ കുറുകി വരുമ്പോൾ പനീർ കോഫ്ത്ത ബല്സ് ഇടുക .ഇളകി കൊടുക്കുക. തീ അണക്കുക . മല്ലിയില വിതറി ചൂടോടെ വിളമ്പുക .