Preparation Time: 20 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 2037 Likes :
Ingredients
പനീർ 200 ഗ്രാംസ് വലിയ ഉള്ളി 2 ക്യാപ്സികം അര കട്ട തൈര് 50 മില്ലി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 3ടീസ്പൂൺ മുളക് പൊടി 1 ടീസ്പൂൺ ഗരം മസാല 4 നുള്ള് മഞ്ഞൾപൊടി 2 നുള്ള് കസൂരി മേതി 2നുള്ള് വഴന ഇല 1 തക്കാളി 2 ഏലക്ക 2 മല്ലിയില 1 ടീസ്പൂൺ ഫ്രഷ് ക്രീം 3ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് ബട്ടർ 2ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ 2ടേബിൾ സ്പൂൺ
Preparation Method
തൈര് ,ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,അര ടീസ്പൂൺ മുളക് പൊടി, രണ്ടു നുള്ള് ഗരം മസാല ,ഒരു നുള്ള് മഞ്ഞൾപൊടി ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ കസൂരി മേതി എന്നിവ പനീറിൽ പുരട്ടി വയ്ക്കുക. തക്കാളി ,അണ്ടിപ്പരിപ്പ് എന്നിവ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി അതിലേക്കു പുരട്ടി വച്ച പനീർ കഷ്ണങ്ങൾ ഇടുക ,മസാല ഗോൾഡൻ ബ്രൗൺ നിറം ആകുന്നവരെ വറുക്കുക. ഉള്ളിയും ,ക്യാപ്‌സിക്കവും ചേർത്ത് വറുക്കുക. വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. കറുവപ്പട്ട , ഏലക്ക ,വഴനയില മിഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വറുക്കുക. തക്കാളി -അണ്ടിപ്പരിപ്പ് പേസ്റ്റ്,മുളക് പൊടി, ഗരം മസാല പൊടി ഉപ്പ് ,എന്നിവ ചേർത്ത് ഒരു മിനിറ്റ വേവിക്കുക. 200മില്ലി വെള്ളം പനീർ മസ്‌ലയിലേക്കു ചേർക്കുക.കസൂരി മേതി ,ഫ്രഷ് ക്രീം എന്നിവ ചേർക്കുക. വരുമ്പോൾ തീ അണച്ച് ഉപയോഗിക്കുക.