Preparation Time: 10 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 1420 Likes :
Ingredients
ക്യാബേജ് 100 ഗ്രാംസ് വെള്ള ഉള്ളി 1 കോൺ ഫ്ലോർ 2ടീസ്പൂൺ പാൽ 50മില്ലി ഉപ്പ് ആവശ്യത്തിന് ബട്ടർ 1ടേബിൾ സ്പൂൺ വെള്ള കുരുമുളക് പൊടി അര ടീസ്പൂൺ
Preparation Method
ക്യാബേജ് കട്ടിയായി അരിയുക. ഉള്ളി അരിയുക. പ്രെഷർ കുക്കർ ചൂടാക്കി നെയ്യ് ഒഴിച്ചു ഉള്ളി ചേർക്കുക. അതിലേക്കു ക്യാബേജ് ഇട്ടു ഒരു മിനിറ്റ് വയ്ക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് അടച്ചു വയ്ക്കുക . ഒരു വിസിൽ കേൾക്കുമ്പോൾ തീ അണക്കുക. തണുക്കാൻ വയ്ക്കുക. ക്യാബേജ് അരച്ച് അരിക്കുക. ഒരു പാൻ ചൂടാക്കി അതിലക്ക് നെയ്യ് ഒഴിച്ചു അത് ഉരുകുമ്പോൾ കോൺ ഫ്ലോർ വിതറി ഒരു മിനിറ്റ് വറുത്തു അതിലേക്കു പെട്ടന്ന് പാൽ ഒഴിക്കുക. തയ്യാറാക്കിയ മിശ്രിതം ആവശ്യത്തിന് വെള്ളം ചേർക്കുക. തിളക്കാൻ തുടങ്ങുമ്പോൾ അതിലേക്കു വെള്ള കുരുമുളക് പൊടി ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളക്കുക. തീ അണച്ച് ഉപ്പ് ബിസ്‌ക്കറ് , വെളുത്തുള്ളി ബ്രെഡ് എന്നിവയുടെ കൂടെ ഉപയോഗിക്കുക.