മുങ് ദാൽ ഹൽവ

Spread The Taste
Serves
6
Preparation Time: 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 642
Likes :

Preparation Method

  • രാത്രിയിൽ മുങ് ദാൽ കുതിർക്കാൻ വെയ്ക്കുക .
  • വെള്ളം വറ്റുമ്പോൾ 100 എംൽ  വെള്ളം ഒഴിച്ച് അരച്ചെടുക്കുക .
  • അണ്ടിപ്പരിപ്പ് ,ബദാം ,ഉണക്കമുന്തിരി എന്നിവ നെയ്യിൽ വറുത്തെടുക്കുക .
  • പാല് ചൂടാക്കുക , അതിലേക്കു പഞ്ചസാര ചേർത്ത് അത് നല്ലതുപോലെ അലിയുന്നതുവരെ ഇളക്കി കൊടുക്കുക .
  • ശേഷം തീ അണയ്ക്കുക .
  • ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക .അത് ചൂടാകുമ്പോൾ അരച്ച് വെച്ചിരിക്കുന്ന മുങ് ദാൽ ചേർത്ത് തുടർച്ചയായി ഇളക്കുക .
  • ഇതിലേക്ക് പഞ്ചസാരയിട്ടു തിളപ്പിച്ച പാല് ചേർക്കുക .
  • നെയ്യ് ഹൽവയിൽനിന്ന്  വേർപെടുമ്പോൾ അണ്ടിപ്പരിപ്പും പിസ്താ , ഏലയ്ക്കാപ്പൊടി , ഉണക്കമുന്തിരി  ഇവ ചേർത്ത് ഇളക്കുക .
  • തീ അണച്ച് ചൂടോടെ വിളമ്പുക .
Engineered By ZITIMA