ബെല്ഗായം പാവ് ബജി

Spread The Taste
Serves
3
Preparation Time: 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 801
Likes :

Preparation Method

ഉരുളന്കിഴങ് വേവിച്ചു തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക .

തക്കാളി അരച്ചെടുക്കുക .
രണ്ടു ഉള്ളി അരിഞ്ഞെടുക്കുക .
ഗ്രീൻ പീസ്  വേവിച്ചു വെയ്ക്കുക .
ഒരു പാൻ ബട്ടർ ചേർത്ത് ചൂടാക്കുക .
ബട്ടർ അലിഞ്ഞു വരുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി ചേർത്ത്  സുതാര്യ മാകുന്നതുവരെ വഴറ്റുക .
ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക .
ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന തക്കാളി ,നാരങ്ങാനീര് ,മുളകുപൊടി ,പാവ് ബജി മസാലപ്പൊടി , ഉപ്പ് ,ഉരുളന്കിഴങ് ,പീസ് ,മല്ലിയില  എന്നിവ ചേർത്ത് നന്നായി ഇളക്കുക .
ഉള്ളി മുറിക്കുക .
പാവ് ബൻ നീളെ സമാന്തരമായി പിളർന്നു അതിലേക്കു  തയാറാക്കി വെച്ചിരിക്കുന്ന ബജി നിറച്ചു ബൗളിലേക്കു മാറ്റുക .അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളു കൊണ്ട് അലങ്കരിച്ചു വിളമ്പാം . 
Engineered By ZITIMA