Preparation Time: 30 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 4085 Likes :
Ingredients
ചെറു നാരങ്ങ 6 മുളക് പൊടി 3 ഉലുവ 1ടീസ്പൂൺ കായം 1ടീസ്പൂൺ കടുക് 1ടീസ്പൂൺ ഇദയം നല്ലെണ്ണ 2 ടേബിൾ സ്പൂൺ
Preparation Method
നാരങ്ങ പകുതി വേവിച്ചു മുറിച്ചു വയ്ക്കുക. ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കി നാരങ്ങ ഇടുക. നാരങ്ങ ചെറുതായി വഴറ്റി മാറ്റി വയ്ക്കുക. ഇത് തണുക്കാൻ വയ്ക്കുക. ഇതിലേക്ക് മുളക് പൊടി , ഉപ്പ് ,കായം എന്നിവ ഇട്ടു നന്നായി ഇളക്കുക. കടുകും .ഉലുവയും വറുത്തു പൊടിച്ചു വയ്ക്കുക. തയ്യാറാക്കിയ നാരങ്ങ മൂന്നോ നാലോ ദിവസം വെയിലത്ത് വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു നാരങ്ങ ഇടുക. പൊടിച്ചു വച്ച മസാലകൾ എല്ലാം കൂടി ചേർത്ത് നന്നായി ഇളക്കുക. വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക. സിട്രോൺ പിക്കിൾ.