ചിക്കൻ കാൽ കറി

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 1999
Likes :

Preparation Method

  • വെള്ളം ,ഉപ്പ് , മഞ്ഞൾ പൊടി എന്നിവ ചേർത്ത് ചിക്കൻ കാൽ കഷ്ണങ്ങൾ വേവിക്കുക.
  • കറുവപ്പട്ട ഗ്രാമ്പു ,ഏലക്ക എന്നിവ പൊടിച്ചു എടുക്കുക.
  • തേങ്ങാ ചിരകി അരച്ച് എടുക്കുക.
  • പെരുംജീരകം വറുത്തു പൊടിക്കുക.
  • പച്ചമുളക് രണ്ടാക്കി നീളത്തിൽ അരിയുക.
  • തക്കാളി അരിയുക .
  • ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • അതിലേക്കു ഉള്ളി ചേർക്കുക.
  • കറുവപ്പട്ട ,ഗ്രാമ്പു ,ഏലക്ക പൊടി എന്നിവ ചേർക്കുക.
  • ചെറുതീയിൽ ആക്കി നന്നായി ഇളക്കുക .
  • പെരുംജീരകപൊടി ,ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ,മല്ലിപൊടി ,മുളക് പൊടി ,എന്നിവ ചേർത്ത് പച്ച ചുവ മാറുന്നവരെ ഇളക്കുക .
  • തക്കാളി കൂടി ചേർത്ത് മൃദുവാകുന്നവരെ വറുക്കുക.
  • ആവശ്യത്തിന് വെള്ളം കൂട്ടിച്ചേർത്തു  നന്നായി തിളപ്പിക്കുക.
  • പച്ചമുളക്  ,വേവിച്ചു വച്ച ചിക്കൻ കഷ്ണം ,ആവശ്യത്തിന് വെള്ളം ,തേങ്ങ അരച്ചത് എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക.
  • ഉപ്പു ക്രമീകരിക്കുക.
  • മസാല ചിക്കനിൽ  പിടിച്ചു വരുമ്പോൾ മല്ലിയില വിതറിക്കൊടുക്കുക.
  • തീ അണച്ചു വിളമ്പുക .
Engineered By ZITIMA