മീൻ അച്ചാർ

Spread The Taste
Serves
300 ഗ്രാംസ്
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1101
Likes :

Preparation Method

മഞ്ഞൾ  പൊടി , കുരുമുളക് പൊടി  ഉപ്പു  എന്നിവ  മീനിൽ  പുരട്ടി  30 മിനിറ്റ് വയ്ക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
 മീൻ കഷ്ണങ്ങൾ  ചേർത്ത്  മൂപ്പിച്ചു  എടുക്കുക.
 ഇഞ്ചി ,വെളുത്തുള്ളി , പച്ചമുളക്  എന്നിവ  അരിഞ്ഞു മാറ്റി വയ്ക്കുക.
വേറൊരു  പാനിൽ  ഒരു ടേബിൾ  സ്പൂൺ ഇദയം നല്ലെണ്ണ  ചൂടാക്കുക ,.
ഇഞ്ചി ,വെളുത്തുള്ളി പച്ച മുളക്  എന്നിവ  ഇട്ടു  വറുത്തു എടുക്കുക.
വറുത്തുവച്ച  മീൻ കഷ്ണങ്ങൾ  ഇതിലേക്ക് ഇട്ടു ഇളക്കുക ,  തീ അണച്ച്   പാത്രത്തിൽ  വയ്ക്കുക.
 ഈ പാനിൽ തന്നെ   ഇദയം നല്ലെണ്ണ  ചൂടാക്കി
അതിലേക്കു   മുളക് പൊടി , വിനാഗിരി , ഉപ്പു എന്നിവ  ചേർത്ത്  ഇളക്കി   കൊടുക്കുക.
തീ അണച്ച് തണുക്കാൻ വയ്ക്കുക.
മീൻ  മസാല  ഇതിലേക്ക്  ചേർക്കുക.
ഉലുവ  വറുത്തു പൊടിച്ചു  വയ്ക്കുക, മീൻ മസാലയുമായി  ചേർത്ത്   ഇളക്കി  ഉടയാതെ  വയ്ക്കുക.
 വായുകടക്കാത്ത പാത്രത്തിൽ  ഇട്ടു വയ്ക്കുക..



Engineered By ZITIMA