ഉരുളൻ കിഴങ്ങ് പുലാവ്

Spread The Taste
Serves
4
Preparation Time: 40 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2109
Likes :

Preparation Method

 അരി 30 മിനിറ്റ്   കുതിർക്കാൻ വയ്ക്കുക.
ഒരു ഉള്ളി  , പച്ചമുളക് , പെരും ജീരകം , കറുവപ്പട്ട  എന്നിവ  അരച്ച് എടുക്കുക.
 ഉള്ളി ,തക്കാളി  , എന്നിവ നീളത്തിൽ  അരിയുക.
 ഉരുളൻ കിഴങ് തൊലി കളഞ്ഞു  അരിയുക .
 ഒരു വലിയ പാനിൽ   ഇദയം നല്ലെണ്ണ  ചൂടാക്കുക.
 ജീരകം , ഉള്ളി   ഗോൾഡൻ ബ്രൗൺ നിറം ആകുന്നവരെ വറുക്കുക , തക്കാളി , ഇഞ്ചി  വെളുത്തുള്ളി പേസ്റ്റ്  എന്നിവ  കൂടി ചേർത്ത്  നന്നായി വറുക്കുക.
അതിലേക്കു അരച്ച്  വച്ച  മസാല  ചേർത്ത്  പച്ച  ചുവ മാറുന്നവരെ   വറുക്കുക.
 അതിലേക്കു  ഉരുളൻ കിഴങ്ങ്  ചേർക്കുക .
വെള്ളം  മുഴുവൻ  കളഞ്ഞു അരി  ഇതില്ലേക്ക് ചേർത്ത്  കൊടുക്കുക.
 പാൽ ,ഒരു കപ്പ്  വെള്ളം , മഞ്ഞൾ പൊടി ,ഉപ്പ്  എന്നിവ  ചേർക്കുക.
 ചെറുതീയിൽ  അടച്ചു  വേവിക്കുക.
  അരി വെന്തു  വരുമ്പോൾ    മല്ലിയില  വിതറി   ചൂടോടെ  വിളമ്പുക.


Engineered By ZITIMA