ബീറ്റ്‌റൂട് കൊഴുക്കട്ട

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 734
Likes :

Preparation Method

അരി കുതിർത്തു വെള്ളം വറ്റുമ്പോൾ പൊടിച്ചെടുക്കുക .
ബീറ്റ്റൂട്ട്  ഗ്രേറ്റ് ചെയ്തു എടുക്കുക .
ചെറിയ ശകലങ്ങളായിഅണ്ടിപ്പരിപ്പ് മുറിച്ചെടുക്കുക .
ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിക്കുക .
പച്ച മണംമാറുന്നതുവരെ  ബീറ്റ്റൂട്ട് ഇളക്കി എടുക്കുക .
തീ വച്ച ശേഷം പഞ്ചസാര , ഏലയ്ക്കാപ്പൊടി ,അണ്ടിപ്പരിപ്പ് എന്നിവ  പഞ്ചസാര നന്നായി അലിയുന്നതുവരെ  യോജിപ്പിച്ചെടുക്കുക .
അരിപ്പൊടി ചൂട് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക .
ചെറിയ ഉണ്ടകളായി ഉരുട്ടി കൈ വിരലിന്റെ അറ്റം വെച്ച് വട്ടത്തിൽ പരത്തിഎടുക്കുക.
ഇതിൽ ഒരു ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് മിശ്രിതം വെയ്ക്കുക .
അരവട്ടത്തിൽ  ആക്കിയ ശേഷം അരികുകൾ തമ്മിൽ ഒട്ടിക്കുക .
ഒരു പാത്രത്തിൽ ആവശ്യമായ വെള്ളം എടുത്തു  തിളപ്പിക്കുക .
ഇഡലി പാത്രത്തിൽ കൊഴുക്കട്ട വെച്ച ശേഷം പുഴുങ്ങി എടുക്കാം .
ചൂടോടെ വിളമ്പാം.

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA