ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

Spread The Taste
Serves
4
Preparation Time: 25 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 726
Likes :

Preparation Method

ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് മട്ടൺ പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക .

മട്ടന്റെ സ്റ്റോക്ക് ശേഖരിച്ചു വെയ്ക്കുക .
ഉള്ളിയും തക്കാളിയും നീളത്തിൽ നേര്മയായി അരിയുക.
പച്ചമുളക് പിളർക്കുക .
തേങ്ങാ തിരുമ്മുക .
2 ടേബിൾസ്പൂൺ തേങ്ങയും കസ്കസും ചേർത്ത് അരച്ചെടുക്കുക .
ബാക്കിയുള്ള തേങ്ങയിൽ നിന്ന് 400 എംൽപാൽ  പിഴിഞ്ഞെടുത്തു മാറ്റി വെയ്ക്കുക .
ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക .
കറുവപ്പട്ട ,പെരുംജീരകം ,ഗ്രാമ്പു ,ഏലയ്ക്ക ,പുതിനയില ,മല്ലിയില ,ഇവ ചേർത്ത് നന്നായി ഇളക്കി എടുക്കുക .
ഇതിലേക്ക്  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക .
 ശേഷം വേവിച്ച മട്ടൺ , അരച്ച തേങ്ങ, തൈര് , ഇവ ചേർത്ത് നന്നായി അഞ്ചു മിനിറ്റ് വറുക്കുക .
മട്ടന്റെ  സ്റ്റോക് ,തേങ്ങാപ്പാൽ , ഇവ ഇതിലേക്ക് ഒഴിച്ച്  വെള്ളവും ഒഴിച്ച്    വേവിക്കുക .
ഉപ്പ് ,മഞ്ഞൾപൊടി ,മുളകുപൊടി , ഇവ ചേർത്ത്  നന്നായി  തിളപ്പിക്കുക . 
ശേഷം അരി ഇട്ടു നന്നായി ഇളക്കി  അടപ്പു കൊണ്ട് മൂടി വെയ്ക്കുക .
തീ കുറച്ചു 15 മിനിറ്റ്  വേവിക്കുക .
 

You Might Also Like

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA