രസ വട

Spread The Taste
Serves
10
Preparation Time: 50 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 849
Likes :

Preparation Method

രസത്തിന് 
  • പുളി വെള്ളത്തിൽ കുതിർത്തു നീര് എടുക്കുക .
  • പുളിവെള്ളത്തിലേക്കു ജീരകപ്പൊടി ,കുരുമുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക .
  • വെളുത്തുള്ളി ചതയ്ക്കുക.
  • ചുവന്ന മുളക് പിളർന്നു വെയ്ക്കുക .
  • ഒരു പാത്രത്തിൽ  ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക .
കടുക് പൊട്ടിക്കുക കറിവേപ്പില , ചുവന്ന മുളക് ,കായം എന്നിവ ചേർക്കുക .
  • അതിലേക്കു പുളിവെള്ളം ഒഴിച്ച് തിളപ്പിക്കുക .
  • രസം തിളയ്ക്കുമ്പോൾ ഉപ്പും മല്ലിയിലയും ചേർക്കുക .
  • ശേഷം തീ അണച്ച് മാറ്റി വെയ്ക്കുക .
വടയ്ക്കു
  • ഉഴുന്ന് പരിപ്പ് 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെയ്ക്കുക .
  • വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ച് എടുക്കുക .
  • ഇതിലേക്ക് ഉപ്പ് ചേർക്കുക .
  • പച്ചമുളക് ,ഉള്ളി എന്നിവ അരിഞ്ഞു  അരച്ച് വെച്ചിരിക്കുന്ന മാവിലേക്കു ചേർക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .എന്ന നല്ലതുപോലെ ചൂടാകുമ്പോൾ ഒരു നാരങ്ങാ വലിപ്പത്തിൽ മാവെടുത്തു പരത്തി മധ്യത്തു ഒരു കുഴിയാക്കുക .
  • ഇത് എണ്ണയിലേക്ക് ഇടുക .
  • രണ്ടു ഭാഗവും നല്ലതുപോലെ മൊരിഞ്ഞു ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരുക .
  • ചൂട് രസത്തിലേക്കു വടയിട്ടു കുതിർക്കുക .
  • മല്ലിയില ഇട്ടു അലങ്കരിച്ച ശേഷം വിളമ്പാം .



Engineered By ZITIMA