തായ് ഫിഷ് സൂപ്പ്

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 888
Likes :

Preparation Method

നാരങ്ങാനീര് മീനിൽ പുരട്ടി വെയ്ക്കുക .

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങാപ്പാൽ ഒഴിച്ച് ചൂടാക്കുക .
ഇത് തിളയ്ക്കാൻ തുടങ്ങുമ്പോൾ കൊഞ്ച് ഇട്ടു കൊടുക്കുക .
ശേഷം ഒരു അടപ്പുകൊണ്ട് മൂടി വേവിക്കുക .
ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
എന്ന ചൂടാകുമ്പോൾ തായ് കറി പേസ്റ്റ് ചേർത്ത് ഒരു മിനിറ്റ് വറുക്കുക .
ഇതിലേക്ക് ഇഞ്ചിപ്പുല്ല് ,ചെറുനാരകത്തിന്റെ ഇല ,ഫിഷ്‌സോസ്‌ എന്നിവ ചേർക്കുക .
ശേഷം തേങ്ങാപ്പാലും കൊഞ്ച് വേവിച്ചതും  ഇതിലേക്ക് ഒഴിക്കുക .
തീ കുറച്ചു 3 മിനിറ്റ് വേവിക്കുക .
ഇതിലേക്ക് മീൻ കഷണങ്ങളും ,കുരുമുളകുപൊടിയും മല്ലിയിലയും ചേർക്കുക .
തീ അണച്ച ശേഷം സെർവിങ്  ബൗളിലേക്കു മാറ്റാം .
ഫിഷ് സോസിൽ  ഉപ്പ്ഉണ്ട് .അധികമായി വേണമെങ്കിൽ മാത്രം ചേർക്കുക . 

You Might Also Like

Engineered By ZITIMA