കൂൺ ദോശ

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: Oro doshakkum 7 minute
Hits   : 821
Likes :

Preparation Method

  • കൂണും, 3 നുള്ളു ഉപ്പു, രണ്ടു തുള്ളി നാരങ്ങാ നീര് എന്നിവ ചേർത്ത് രണ്ടു മിനിറ്റ് വച്ച ശേഷം കൂൺ കഴുകി എടുക്കുക
  • നന്നായി കൂൺ മുറിച്ചു വയ്ക്കുക
  • ഉള്ളി ചെറുതായി അറിഞ്ഞു വക്കുക
  • ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക
  • ഇതിലേക്ക് ഉള്ളി ഇട്ടു വഴറ്റി എടുക്കുക
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിച്ചു എടുക്കുക
  • ഇതിലേക്ക് കൂൺ ഇട്ടു രണ്ടു മിനിറ്റ് വറത്തു എടുക്കുക 
  • ഇതിലേക്ക് മുളകുപൊടി,മല്ലി പൊടി, മഞ്ഞൾ പൊടി, വെള്ളം, ഉപ്പു എന്നിവ ചേർത്ത് തിളപ്പിക്കുക
  • കൂൺ വെന്ത ശേഷം ഗരം മസാല ചേർക്കുക 
  • തീയിൽ നിന്നും ഈ മിശ്രിതം മാറ്റി വയ്ക്കുക
  • ഒരു ദോശ കല്ല് ചൂടാക്കുക
  • അതിലേക്കു ഒരു തവി ദോശ മാവ് ഒഴിച്ച് പരാതി എടുക്കുക 
  • ഇദയം നല്ലെണ്ണ വശങ്ങളിൽ തളിച്ച് കൊടുക്കുക
  • ചെറിയ തീയിൽ വച്ച് വേകിക്കുക 
  • രണ്ടു മൂന്ന് സ്പൂൺ കൂൺ മിശ്രിതം എടുത്തു ദോശയുടെ മുകളിൽ വച്ച് പരാതി എടുക്കുക
  • തിരിച്ചു ഇട്ട ശേഷം മടക്കി വിളമ്പുക  
    Engineered By ZITIMA