മൈസൂർ മസാല ദോശ

Spread The Taste
Serves
6 പേർക്ക്
Preparation Time: 3 മണിക്കൂർ 15 മിനിറ്റ്
Cooking Time: Oro doshakkum 6 minute
Hits   : 2845
Likes :

Preparation Method

മാവ് ഉണ്ടാക്കുന്ന വിധം

  • പച്ചരി,ഉഴുന്ന് പരിപ്പ്, തുവര പരിപ്പ്,ഉലുവ എന്നിവ 3 മണിക്കൂർ കുതിർത്തു വയ്ക്കുക
  • അവൽ വേറെ മാറ്റി കുതിർക്കുക 
  • അവലും ഉപ്പും ചേർത്ത് കട്ടിയായി അരച്ച് എടുക്കുക
  • ഈ മിശ്രിതത്തിൽ റവ ചേർത്ത് ഇളക്കുക 
മസാല ഉണ്ടാക്കുന്ന വിധം
  • ഉരുളക്കിഴങ്ങു പ്രഷർ കുക്കറിൽ ഇട്ടു വെന്തു എടുക്കുക
  • ഉപ്പു ചേർത്ത് ഉടച്ചു എടുക്കുക 
  • സവാള ഉള്ളി നീളത്തിൽ അരിയുക 
  • പച്ചമുളക് കീറി വയ്ക്കുക
  • ഒരു പാൻ ചൂടാക്കി  ഇദയം നല്ലെണ്ണ ഒഴിക്കുക 
  • കടുകും,കടല പരിപ്പും പൊട്ടിച്ച ശേഷം ഉള്ളി, പച്ചമുളക് ഇവ ചേർത്ത് വഴറ്റി എടുക്കുക
  • അല്പം വെള്ളം ചേർത്ത് തിളപ്പിച്ച് എടുക്കുക 
  • ഉപ്പു, ഉരുളക്കിഴങ്ങു,മഞ്ഞൾ പൊടി ഇവ ചേർത്ത് നന്നായി വറത്തു എടുക്കുക
  • മസാല കാട്ടിയാകുമ്പോ അടുപ്പിൽ നിന്നും നീക്കുക 
  • തേങ്ങാ ,മുളക്, ഉപ്പു ഇവാ ചേർത്ത് അരച്ച് ചമ്മന്തി അരക്കുക
  • ഒരു ദോശ കല്ല് ചൂടാക്കി ഒരു തവി മാവ് വട്ടത്തിൽ  ഒഴിച്ച് പരത്തുക 
  • അരികിലൂടെ നല്ലെണ്ണ തളിക്കുക 
  • ഒരു വശം നന്നായി വെന്ത ശേഷം മസാല അതിനു മുകളിൽ പരത്തുക
  • ഉരുളക്കിഴങ്ങു മസാല ദോശയുടെ മുകളിൽ വച്ച്  ചമ്മന്തിയുടെ മുകളിൽ നിരത്തുക
  • ബ്രൗൺ നിറം ആകും വരെ നന്നായി വെന്തു എടുക്കുക
  • ഒരു സ്പൂൺ വെണ്ണ ഇതിന്റെ മേലെ ഒഴിച്ച് ചൂടോടെ വിളമ്പുക  
  •  
Engineered By ZITIMA